ദിലീപിനെതിരെ നിർണായക തെളിവുകൾ;  നശിപ്പിച്ചത് 12 വാട്സ്ആപ്പ് ചാറ്റുകളെന്ന് കണ്ടെത്തൽ

നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്.

ദിലീപിനെതിരെ നിർണായക തെളിവുകൾ;  നശിപ്പിച്ചത് 12 വാട്സ്ആപ്പ് ചാറ്റുകളെന്ന് കണ്ടെത്തൽ

കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദീലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്.  കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. 

ദിലീപിന്റെ ഒരു ഫോണിൽ നിന്ന് 12 നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക്‌ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.