Wednesday, February 8, 2023
spot_img
HomeCrime Newsനടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക.
39 സാക്ഷികളിൽ 27 പേരെയാണ് ആദ്യ ഘട്ടത്തിൽ വിസ്തരിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചില്ല.

രണ്ടാം ഘട്ടത്തിൽ 20 പേരെ കൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷൻ കോടതിക്ക് നൽകിയത്. മഞ്ജു വാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ തുടങ്ങിയവരെയാണ് കേസിന്‍റെ ആദ്യ ഘട്ടത്തിൽ വിസ്തരിച്ചത്. ബാലചന്ദ്രകുമാറിന്‍റെ ഡിഫൻസ് ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതിനാണ് സായ് ശങ്കറിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി സായി ശങ്കർ ആവർത്തിച്ചതായാണ് സൂചന.

ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച മൂന്ന് അഭിഭാഷകരെയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങി. ഇവരെ പ്രതികളാക്കാൻ അന്വേഷണ സംഘം ആദ്യം ശ്രമിച്ചെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ കേസിലെ പ്രധാന തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതികളാക്കാതെ കേസ് പൂർത്തിയാകില്ലെന്ന നിലപാടിലാണ് അതിജീവിത. രണ്ട് വർഷമായി തുടരുന്ന വിചാരണ ഫെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments