ന്യൂ ഡൽഹി: ഓഹരി വിപണിയിൽ കൂപ്പുകുത്തി അദാനി. നഷ്ടം 10,000 കോടി ഡോളറിലേക്ക് (ഏകദേശം 8 ലക്ഷം കോടി രൂപ) കടക്കുന്നു. അദാനിക്കെതിരെ ഹിൻഡൻബർഗ് ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അദാനി കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് അദാനി എന്‍റർപ്രൈസസ് 20,000 കോടി രൂപയുടെ ഓഹരി തുടർ വിൽപ്പന (എഫ്പിഒ) ഇന്നലെ പിൻവലിച്ചിരുന്നു.
അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരികൾ ഇന്ന് 10 ശതമാനം ഇടിഞ്ഞു. ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എസിസി, അംബുജ സിമന്‍റ്സ് എന്നിവയുടെ ഓഹരികൾ മാത്രമാണ് നിലവിൽ നേട്ടത്തോടെ വ്യാപാരം നടത്തുന്നത്. ലോവർ സർക്യൂട്ടിലാണ് അദാനി വിൽമറിന്‍റെ ഓഹരി.