ശരീരത്തിൽ തേനീച്ച കൂടുമായി യുവാവ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

ദേഹത്തൊരു പതിനായിരം തേനീച്ചകളെയും വഹിച്ചുകൊണ്ട്  നടന്നിട്ടും അദ്ദേഹത്തെ ഇതുവരെ ഒരു തേനീച്ചയും കുത്തിയിട്ടില്ല.

ശരീരത്തിൽ തേനീച്ച കൂടുമായി യുവാവ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

ആഫ്രിക്ക: 'തേനീച്ചകളുടെ രാജാവ്' എന്നാണ് ഇണ്ടായിസാബ(Ndayisaba) ആഫ്രിക്കയിൽ അറിയപ്പെടുന്നത്.  ആഫ്രിക്കയിലെ റുവാണ്ടയാണ് സാമ്പയുടെ സ്വദേശം. പലർക്കും തേനീച്ചയെ കാണുമ്പോൾ തന്നെ ഭയമാണ് എങ്കിൽ, നൂറുകണക്കിന് തേനീച്ചകൾ മൂളിപ്പറന്നുവന്നു ദേഹത്തിരിക്കുമ്പോഴും സാമ്പയ്ക്ക് ഒട്ടും പേടിയില്ല. ദേഹത്തൊരു പതിനായിരം തേനീച്ചകളെയും വഹിച്ചുകൊണ്ട്  നടന്നിട്ടും അദ്ദേഹത്തെ ഇതുവരെ ഒരു തേനീച്ചയും കുത്തിയിട്ടില്ല.ദേഹമാസകലം തേനീച്ചകളെയും കൊണ്ട് സാമ്പ നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇണ്ടായിസാബ തേനീച്ച വളർത്തൽ ഒരു ഉപജീവനമാക്കിയിട്ട് മുപ്പതു വർഷത്തിലേറെയായി.  ദേഹത്ത് ഒരു പെൺതേനീച്ചയെ കൊണ്ട് വെച്ചാണ് താൻ ബാക്കിയുള്ള നൂറുകണക്കിന് തേനീച്ചകളെ ആകർഷിക്കുന്നത് എന്നാണ് സാമ്പ പറയുന്നത്. തന്റെ അരക്കെട്ടിനടുത്ത് ഒരു നൂലിൽ ഈ പെൺ തേനീച്ചയെ സാമ്പ കെട്ടിവയ്ക്കും. അതോടെ അവിടേക്ക് ആകർഷിക്കപ്പെടുന്ന നൂറുകണക്കിന് ആണീച്ചകൾ ആ പെണ്ണീച്ചയെ വന്നു പൊതിയും. വരുന്നത് പെണ്ണീച്ചയെ സംരക്ഷിക്കാൻ ആയതുകൊണ്ട് തന്നെ ആൺ തേനീച്ചകൾ സാമ്പയെ ഉപദ്രവിക്കുകയില്ല.സാമ്പയുടെ പുതിയ ടെക്നിക് പഠിക്കാൻ  വേണ്ടി പലരും ഇപ്പോൾ സമീപിക്കാറുണ്ട്.