Wednesday, March 22, 2023
spot_img
HomeNewsKeralaറാങ്കുപട്ടിക പ്രസിദ്ധീകരിക്കാതെ കാര്‍ഷിക സര്‍വകലാശാല; കേരളത്തിന് പുറത്ത് പ്രവേശനം തേടി വിദ്യാർഥികൾ

റാങ്കുപട്ടിക പ്രസിദ്ധീകരിക്കാതെ കാര്‍ഷിക സര്‍വകലാശാല; കേരളത്തിന് പുറത്ത് പ്രവേശനം തേടി വിദ്യാർഥികൾ

കോഴിക്കോട്: പി ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ കേരള കാർഷിക സർവകലാശാല. പ്രവേശന നടപടികൾ അനിശ്ചിതമായി നീളുന്നതോടെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതായും പരാതി ഉയർന്നു.

എം.എസ്.സി അഗ്രികൾച്ചറൽ / ഹോർട്ടികൾച്ചറൽ കോഴ്സുകൾ ആരംഭിക്കുന്നതിനാണ് കാലതാമസം നേരിടുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ റാങ്ക് ലിസ്റ്റും നടപടിക്രമങ്ങളും അനുസരിച്ചാണ് പ്രവേശനം. 30% സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയാണ്.

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ അഖിലേന്ത്യാ ക്വാട്ടയിലും സംസ്ഥാനങ്ങൾക്ക് അനുവദിച്ച സീറ്റുകളിലും പ്രവേശനം പുരോഗമിക്കുകയാണ്. പലയിടത്തും ക്ലാസുകൾ ആരംഭിച്ചതായും വിദ്യാർത്ഥികൾ പറയുന്നു. പ്രവേശനം അനന്തമായി നീളുന്നതിനാൽ പലരും കേരളത്തിന് പുറത്ത് പ്രവേശനം നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments