back to top
Monday, January 20, 2025
Google search engine
HomeLatest Newsഎയർ ഇന്ത്യക്ക് പുതുജീവനേകാൻ പത്ത് എ350 ഉള്‍പ്പെടെ 100 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങുന്നു 

എയർ ഇന്ത്യക്ക് പുതുജീവനേകാൻ പത്ത് എ350 ഉള്‍പ്പെടെ 100 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങുന്നു 

ന്യൂഡല്‍ഹി: പുതിയ നൂറ് എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്ക് പുറമെയാണ് വീണ്ടും നൂറ് വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. 40 എ350 വിമാനങ്ങളും എ320 കുടുംബത്തില്‍ പെട്ട 210 വിമാനങ്ങളും ഉള്‍പ്പെടെ 250 എയര്‍ബസ് വിമാനങ്ങളാണ് അന്ന് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്.

പുതിയ ഓര്‍ഡര്‍ കൂടെ ചേര്‍ക്കുന്നതോടെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആകെ എയര്‍ബസ് വിമാനങ്ങളുടെ എണ്ണം 350 ആയി. ഇതില്‍ ആറ് എ350 വിമാനങ്ങളാണ് ഇതുവരെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. ബോയിങ്ങിന്റെ 220 വൈഡ് ബോഡി, നാരോ ബോഡി വിമാനങ്ങളും കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതില്‍ 185 വിമാനങ്ങള്‍ കൂടിയാണ് ഇനി കിട്ടാനുള്ളത്.

റോള്‍സ് റോയ്‌സ് എക്‌സ്.ഡബ്ല്യു.ബി. എഞ്ചിനുകള്‍ കരുത്തേകുന്ന എയര്‍ബസ് എ350 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ. സുഖകരമായ ദീര്‍ഘദൂര-അന്താരാഷ്ട്ര യാത്രകള്‍ പ്രദാനം ചെയ്യാന്‍ എ350 വിമാനങ്ങള്‍ക്ക് കഴിയും. എ320 കുടുംബത്തിലെ വിമാനങ്ങള്‍ പ്രധാനമായും ആഭ്യന്തര-ഹ്രസ്വദൂര സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments