Thursday, March 30, 2023
spot_img
HomeSportsസിറ്റിയ്ക്കെതിരായ സാമ്പത്തിക നിയമ ലംഘനാരോപണം; അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും

സിറ്റിയ്ക്കെതിരായ സാമ്പത്തിക നിയമ ലംഘനാരോപണം; അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം. ആരോപണങ്ങൾ ഒരു സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിറ്റി പറഞ്ഞു.

കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച ലീഗിന്‍റെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ലീഗിന്‍റെ നിയമങ്ങൾ അനുസരിച്ച്, ക്ലബ്ബിന്‍റെ സ്പോൺസർഷിപ്പ്, വരുമാനം, ബന്ധപ്പെട്ട കക്ഷികൾ, ചെലവുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ക്ലബ് നൽകേണ്ടതുണ്ട്. പ്രതിഫലത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും കോച്ചുമായുള്ള കരാറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ നിയമങ്ങൾ ക്ലബ് പാലിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. യുവേഫ ഫിനാൻഷ്യൽ ഫെയർ പ്ലേ ചട്ടങ്ങൾ പാലിക്കുന്നതിൽ ക്ലബ് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, നിലവിലെ സീസണിലെ ക്ലബ്ബിന്‍റെ പോയിന്‍റ് കുറയ്ക്കുകയോ പിഴ ചുമത്തുകയോ ചെയ്തേക്കും. ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ നിന്ന് ക്ലബ്ബിനെ വിലക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്കും സാധ്യതയുണ്ട്.

നേരത്തെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് മാഞ്ചസ്റ്റർ സിറ്റിയെ യുവേഫയുടെ മത്സരങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ ഈ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments