അല്ലുവല്ല ഇപ്പോൾ മകളാണ് താരം; വൈറലായി അർഹയുടെ വീഡിയോ

തെലുങ്കിലെ സ്റ്റൈലിഷ് താരമാണ് അല്ലു അർജുൻ. അല്ലുവിന് മാത്രമല്ല കുടുംബത്തിനും ആരാധകരേറെയാണ്.പ്രത്യേകിച്ചും അല്ലുവിന്റെ ക്യൂട്ട് ആയ മകൾ അർഹയ്ക്ക്. താരപുത്രിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ കുട്ടിത്താരത്തിന്റെ പുത്തൻ വീഡിയോയാണ് വൈറലായിരിക്കുന്നത്.
മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ 'എവര്‍ ഗ്രീന്‍' ഗാനത്തിന്റെ പുനരാവിഷ്കരണത്തിലാണ് അര്‍ഹ മികച്ച പ്രകടനം നടത്തിയത്. ഒറിജനല്‍ ഗാനത്തില്‍ അഭിനയിച്ച ബേബി ശാമിലിയെ കടത്തിവെട്ടിയ പ്രകടനമായിരുന്നു താരപുത്രിയുടേത്. അര്‍ഹയുടെ ജന്മദിനത്തില് അച്ഛന് അല്ലു അര്‍ജുനാണ് വീഡിയോ പങ്കുവക്കുകയായിരുന്നു. 'പ്രിയപ്പെട്ട എന്റെ മാലാഖയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് നേരുന്നു'വെന്ന് വീഡിയോയ്ക്കൊപ്പം അല്ലു അര്ജുന് കുറിക്കുകയുണ്ടായി. ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 1990ല്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ 'അഞ്ജലി'യെന്ന് തുടങ്ങുന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു. ഗാനത്തിൻഫെ പുനരാവിഷ്കാരവും തകർത്തുവെന്നാണ് കാഴ്ചക്കാർ പറയുന്നത്.