അബദ്ധം പറ്റി ആമസോൺ ; അവസരം മുതലാക്കി ഉപഭോക്താക്കൾ

നിമിഷങ്ങൾക്കുള്ളിൽ നൂറിലധികം ഓർഡറുകളാണ് വന്നത്..

അബദ്ധം പറ്റി ആമസോൺ ; അവസരം മുതലാക്കി ഉപഭോക്താക്കൾ

 

 ഓൺലൈൻ വ്യാപാര ശ്യംഘലയായ ആമസോണിന് പറ്റിയൊരു പിഴവാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ ചർച്ച.. എ സിയുടെ പരസ്യത്തിൽ വന്ന അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. നിമിഷങ്ങൾക്കുള്ളിൽ നൂറിലധികം ഓർഡറുകളാണ്
വന്നത്...

ഇന്നലെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച തോഷിബ എയര്‍കണ്ടീഷണര്‍ (എസി) ആമസോണ്‍ ലിസ്റ്റുചെയ്തത് വെറും 5900 രൂപയ്ക്ക്... ഇതിന്റെ യഥാര്‍ത്ഥ വില 96,700 രൂപയായിരുന്നു. ഇതിന് 94 ശതമാനം ഡിസ്‌ക്കൗണ്ട് എന്നാണ് ആമസോണ്‍ കാണിച്ചത്. മാത്രവുമല്ല മാസം തോറും ഗഡുക്കളായി 278 രൂപ നിരക്കില്‍ ഇഎംഐ ആയി നല്‍കിയാല്‍ മതിയെന്ന ഓഫറും നല്‍കിയിരുന്നു. എന്നാൽ വൈകിയാണ് തെറ്റ് തിരിച്ചറിഞ്ഞത്.

59,490 രൂപയ്ക്ക് ഗ്ലോസ്സ് വൈറ്റ് വേരിയന്റായ അതേ തോഷിബ 1.8 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ ആമസോണ്‍ ലിസ്റ്റുചെയ്തിരുന്നത് യഥാര്‍ത്ഥ വിലയില്‍ നിന്ന് 20 ശതമാനം മാത്രം കിഴിവിലായിരുന്നു. 2800 രൂപയുടെ ഇഎംഐ ആണ് ഇതിന് ഇട്ടിരുന്നത്...‌ഈ ഇന്‍വെര്‍ട്ടര്‍ എസിയുടെ ചില പ്രത്യേക സവിശേഷത ആന്റിബാക്ടീരിയല്‍ കോട്ടിംഗ് ആയിരുന്നു. ഒരു ഡസ്റ്റ് ഫില്‍ട്ടര്‍, ഒരു ഡ്യുമിഡിഫയര്‍ എന്നിവയും ഉണ്ട്. തോഷിബ എസിക്ക് ഒരു വര്‍ഷത്തെ വാറന്റിയും ഒക്കെ നല്‍കുന്നുണ്ട്...

 രണ്ടും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഉപയോക്താക്കള്‍ ലോട്ടറി അടിച്ചതായി കണ്ടത്. എന്നാൽ തെറ്റ് മനസ്സിലാക്കിയ ആമസോണ്‍ വൈകാതെ അത് തിരുത്തി...ആമസോണില്‍ വിലക്കുറവ് മിക്കപ്പോഴും ലഭ്യമാകാറുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളില്‍ പലരും എ സി ബുക്ക് ചെയ്തതോടെയാണ് കാര്യങ്ങള്‍
സങ്കീര്‍ണ്ണമായത്...