Wednesday, March 22, 2023
spot_img
HomeNewsInternationalഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; ഡെമോക്രാറ്റിക് പ്രതിനിധി ഇൽ​ഹാൻ ഒമറിനെ പുറത്താക്കി

ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; ഡെമോക്രാറ്റിക് പ്രതിനിധി ഇൽ​ഹാൻ ഒമറിനെ പുറത്താക്കി

വാഷിങ്ടൺ: തുടർച്ചയായി ഇന്ത്യാ, ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഒമറിനെ പുറത്താക്കിയത്. എന്നാൽ ഈ നടപടിയെ വൈറ്റ് ഹൗസ് വിമർശിച്ചു. 2019 ൽ ഇസ്രായേലിനെതിരായ പരാമർശത്തിൽ ഒമർ മാപ്പ് പറഞ്ഞിരുന്നു.

സൊമാലിയയിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ഇൽഹാൻ ഒമർ കോൺഗ്രസിലെ ഏക ആഫ്രിക്കൻ-മുസ്ലീം വനിതയാണ്. വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒമറിന് ബജറ്റ് കമ്മിറ്റിയിൽ ഇടം നൽകുമെന്നും വലതുപക്ഷ തീവ്രവാദത്തിനെതിരെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ഒമർ എന്നും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രി പറഞ്ഞു. കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതുകൊണ്ട് തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്ന് ഒമർ പ്രതികരിച്ചു. നേരത്തെ, ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സമയത്ത്, വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങളെ പുറത്താക്കിയിരുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേലിനുള്ള സ്വാധീനത്തെക്കുറിച്ചുള്ള ഇൽഹാൻ ഒമറിന്‍റെ ട്വീറ്റാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവം വിവാദമായതോടെ ഇവർ ക്ഷമാപണം നടത്തിയിരുന്നു. 2022 ജൂണിൽ ഇൽഹാൻ ഒമർ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദളിതർ, ആദിവാസികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടെന്നും ഇൽഹാൻ പ്രമേയത്തിൽ ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments