തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരായ എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ, വി. ശിവൻകുട്ടി എന്നിവരുടെ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് തീർപ്പുകൽപ്പിക്കാത്ത ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചത്. വിവിധ സർക്കാർ ഓഫീസുകളിലായി 7,89,623 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സെക്രട്ടേറിയറ്റിൽ മാത്രം 93,014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഭൂരിഭാഗം ഫയലുകളും തദ്ദേശ സ്വയംഭരണ വകുപ്പിലാണ്. 2,51,769 ഫയലുകളാണ് തദ്ദേശസ്വയംഭരണ വകുപ്പിൽ കെട്ടിക്കിടക്കുന്നത്.