അസദൂദ്ദീന്‍ ഒവൈസിയുടെ വീട് ആക്രമിച്ച  സംഭവം; ഹിന്ദുസേനാപ്രവര്‍ത്തകര്‍ 5 പേര്‍ പിടിയിലെന്ന് പൊലീസ് 

ഒവൈസിയുടെ ഡല്‍ഹിയിലെ വീടിനു നേരെ ആക്രമണമുണ്ടായതായി  നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

അസദൂദ്ദീന്‍ ഒവൈസിയുടെ വീട് ആക്രമിച്ച  സംഭവം; ഹിന്ദുസേനാപ്രവര്‍ത്തകര്‍ 5 പേര്‍ പിടിയിലെന്ന് പൊലീസ് 

ഡല്‍ഹി; എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീടാക്രമിച്ച കേസില്‍ അഞ്ചു പോര്‍ അരസ്റ്റില്‍.  ഹിന്ദു സേനയുടെ പ്രവര്‍ക്കരാണ് പിടിയിലായതെന്ന് പൊലീസ്  അറിയിച്ചു.  അത്രമികള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന്  ന്യൂ ഡല്‍ഹി  ഡിസിപി ദീപക് യാദവ് പറഞ്ഞു. 

ഒവൈസിയുടെ ഡല്‍ഹിയിലെ വീടിനു നേരെ ആക്രമണമുണ്ടായതായി  നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. അക്രമികള്‍ വീടിന്റെ ഗെയ്റ്റ് കേടുവരുത്തുകയും ജനല്‍ ചില്ലുകള്‍ ഉടയ്ക്കുകയും ചെയ്തിരുന്നു.