Sunday, April 14, 2024
HomeNewsNationalലക്ഷക്കണക്കിന് രൂപ, 2 കിലോ സ്വർണം: സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചത് 100 കോടിയുടെ അനധികൃത...

ലക്ഷക്കണക്കിന് രൂപ, 2 കിലോ സ്വർണം: സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചത് 100 കോടിയുടെ അനധികൃത സ്വത്ത്

ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥനില്‍ നിന്ന് 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെടുത്ത് ആന്റി കറപ്‌ഷൻ ബ്യൂറോ (എസിബി). തെലങ്കാന സ്‌റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വസതിയില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്ത് കണ്ടെടുത്തത്.

നിരവധി റിയല്‍ എസ്‌റ്റേറ്റ് കമ്പിനികള്‍ക്ക് നിയമവിരുദ്ധമായി പെര്‍മിറ്റ് നല്‍കിയതി ലൂടെ ബാലകൃഷ്ണ കോടികള്‍ സമ്പാദിച്ചതായാണ് എസിബിയുടെ പ്രഥമിക കണ്ടെത്ത ല്‍. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വസതികള്‍, ഓഫീസുകള്‍ എന്നിങ്ങനെ 20 സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

40 ലക്ഷത്തോളം പണം, രണ്ട് കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് ഡെപ്പോസിറ്റ്, 14 ഫോണുകള്‍, 10 ലാപ്‌ടോപ്പ്, ഫ്‌ളാറ്റ്, ബിനാമി ഇടപാടുകൾ എന്നിവയൊക്കെയാണ് കണ്ടെത്തിയത്. പണം സമ്പാദിക്കാനായി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതിന് സസ്‌പെന്‍ഷനിലായ ബാലകൃഷ്ണയ്ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയത്തായിരുന്നു റെയ്‌ഡ് നടന്നത്. ശിവ ബാലകൃഷ്ണയ്‌ക്ക് പുറമേ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറി റ്റിയുടെയും ഓഫിസുകളടക്കം 20 ഇടങ്ങളിൽ പരിശോധിച്ചു. റെയ്ഡ് ഇനിയും തുടരുമെന്ന് എസിബി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments