ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു: 15 മരണം

ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. വടക്കന്‍ ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായത്. ഷാന്‍സി പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 15 പേര്‍ മരിച്ചു.

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു: 15 മരണം

ബീജിങ്: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. വടക്കന്‍ ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായത്. ഷാന്‍സി പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 15 പേര്‍ മരിച്ചു. പതിനായിരക്കണക്കിന് വീടുകള്‍ പ്രളയത്തില്‍ മുങ്ങുകളും തകരുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പേമാരിയില്‍ ഷാന്‍ക്സി പ്രവിശ്യയിലെ 70ലേറെ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.

ഇതുവരെ രണ്ടു ലക്ഷം പേരെയാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്ന ത്. ഇതുവരെ 20,000-ല്‍ അധികം വീടുകള്‍ തകര്‍ന്നതായി ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്ബ് ഹെനന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തെക്കാള്‍ വലിയ ദുരുതം ഷാന്‍ക്സിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.