Thursday, March 30, 2023
spot_img
HomeSportsറഷ്യ, ബെലറൂസ് രാജ്യങ്ങളിലെ അത്ലറ്റുകൾക്കും ക്ഷണം; ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ അനുവദിക്കും

റഷ്യ, ബെലറൂസ് രാജ്യങ്ങളിലെ അത്ലറ്റുകൾക്കും ക്ഷണം; ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ അനുവദിക്കും

ബെയ്ജിങ്: ചൈനയിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ഏഷ്യൻ ഗെയിംസിലേക്ക് റഷ്യ, ബെലറൂസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾക്കും ക്ഷണം.
സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന ഗെയിംസിന്‍റെ സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ മത്സരിക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള പ്രധാന യോഗ്യതാ മത്സരം കൂടിയാണ് ഏഷ്യൻ ഗെയിംസ്.

നിലവിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ റഷ്യൻ, ബെലാറൂസ് താരങ്ങൾക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ അത്ലറ്റുകളെ ഒളിമ്പിക്സിന് യോഗ്യത നേടാൻ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു.

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയും ബെലാറൂസും നിലവിൽ ഐഒസിയുടെ വിലക്ക് നേരിടുകയാണ്. 2024ൽ പാരീസിൽ വച്ച് നടക്കുന്ന ഒളിംപിക്സിൽ ഇരു രാജ്യങ്ങൾക്കും പങ്കെടുക്കാനാകില്ല. എന്നാൽ റഷ്യ, ബെലാറൂസ് കായിക താരങ്ങളെ ഒളിംപിക് പതാകയ്ക്ക് കീഴിൽ സ്വതന്ത്ര അത്ലറ്റുകളായി മത്സരിപ്പിക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments