വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. അദ്ദേഹം ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പരിസരത്ത് വെടിവെപ്പുണ്ടായത്.ട്രംപ് സുരക്ഷിതനാണ്. സംഭവവുമായി ബന്ധപ്പെട്ട്, അക്രമിയെന്ന് സംശയിക്കുന്ന റയാന്‍ വെസ്ലി റൂത്ത് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ട്രംപിനുനേരെ അക്രമം നടത്തിയ റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലിയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും തയ്യാറാണെന്ന് ഇയാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ട്രംപ് നിന്നിരുന്ന സ്ഥലത്തുനിന്ന് 275 മുതല്‍ 455 മീറ്റര്‍ വരെ അകലത്തിലുള്ള ഒരു കുറ്റിക്കാട്ടില്‍ തോക്കുമായി നിന്നിരുന്ന റയാന്‍ വെസ്ലി റൂത്തിനെ രഹസ്യാന്വേഷണ സംഘം വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് എകെ 47 മാതൃകയിലുള്ള തോക്കും രണ്ട് ബാഗുകളും ഒരു ഗോപ്രോ ക്യാമറയും പിന്നീട് കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.
രഹസ്യാന്വേഷണ സംഘം ഒന്നിലധികം തവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി കുറ്റിക്കാട്ടില്‍നിന്ന് ഓടുന്നതും കാറില്‍ കയറാന്‍ ശ്രമിക്കുന്നതും കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞു.