എ.കെ.ജി. സെന്‍റര്‍ ആക്രമണം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

എ.കെ.ജി. സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

എ.കെ.ജി. സെന്‍റര്‍ ആക്രമണം: നിയമസഭയിൽ  മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

തിരുവനന്തപുരം: എ.കെ.ജി. സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. AKG സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ കോണ്‍​ഗ്രസ് തയ്യാറാകാത്തത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രിപറഞ്ഞു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് CPIM വ്യക്തമാക്കി. ഇതാണ് CPIM സമീപനം എന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് രഹസ്യമായല്ല സര്‍ക്കാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപടി പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവിന് കൃത്യമായ മറുപടിയും നല്‍കി മുഖ്യമന്ത്രി.സുധാകരന്‍ ആരെന്ന് എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ ? പണ്ട് ജയരാജന്‍ന്‍റെ ജീവനെടുക്കാന്‍ ശ്രമം നടന്നു.എന്ന് വെച്ച്‌ ഇപ്പോഴും അതേ നില തുടരുന്നത് ശരിയാണോ ? രാഷ്ട്രീയ പാര്‍ട്ടി ഓഫീസ് തകര്‍ക്കുക എന്ന നിലപാട് ഞങ്ങള്‍ക്കില്ല. നടന്നത് ആസൂത്രിതമായ ആക്രമണമാണ്. പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്ന് പിന്നാലെ പരിശോധിക്കാം.

ആരെയെങ്കിലും പിടിക്കുക എന്നതല്ല, കൃത്യമായി കുറ്റവാളിയെ പിടിക്കുക എന്നതാണ് ലക്ഷ്യം. പ്രതിയെ പിടികൂടുക തന്നെ ചെയ്യും. പ്രതിയെ പിടികൂടും സംശയം വേണ്ടമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബോംബിന്‍റെ രീതികളെപ്പറ്റി എന്നോട് അല്ല ,നിങ്ങളുടെ നേതാവിനോട് ചോദിച്ചാല്‍ മതി. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഭീകര ശബ്ദംഉണ്ടാക്കുന്ന ബോംബ് ഉണ്ടായിരുന്നു. SDPI യുമായി കൂടിക്കാഴ്ച്ച എന്ന വാര്‍ത്തക്ക് പിന്നില്‍ ഗൂഢലക്ഷ്യമാണെന്നും AKG സെന്‍ററില്‍ ആര്‍ക്കും വരാം. പക്ഷെ ഇതു പോലുള്ള ആളുകള്‍ക്ക് വരാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു . പോലീസ് നോക്കി നിൽക്കെ ഓഫീസുകൾ ആക്രമിക്കപ്പെട്ടത് എങ്ങനെയാണെന്നും വി.ഡി സതീശൻ നിയമസഭയിൽ ചോദിച്ചു. ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇ.പി ജയരാജൻ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്പ് വരെ എകെജി സെന്ററിന് മുമ്പിൽ ആ ഗേറ്റില്‍ പോലീസ് ഉണ്ടായിരുന്നു.

എന്നാൽ ആക്രമണം നടന്ന സമയത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് അത് മാറ്റിയത്? എകെജി സെന്ററിനും സമീപപ്രദേശങ്ങളി ലുമായി എഴുപതോളം സിസിടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീമിനായിരുന്നു എകെജി സെന്ററിന്റെ ചുമതല. ഇവർ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ് അവിടെ ഒരു ബോംബ് ആക്രമണം ഉണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയിൽ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്?

സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്പോഴും പന്തമെറിയുമ്പോഴും പോലീസ് കൈയും കെട്ടി നിൽക്കുകയായിരുന്നില്ല, തൊപ്പിയിൽ കൈ വെച്ചു നിൽക്കുകയായിരുന്നു. ആക്രമികൾ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

എഴുത്തുകാരൻ സക്കറിയ മാതൃഭൂമിയിൽ എഴുതിയ പറക്കും സ്ത്രീ എന്ന കഥ വായിച്ചു കൊണ്ട് എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടിക്കാൻ സാധിക്കാത്ത സംഭവത്തെക്കുറിച്ച് പരിഹസിക്കുകയും ചെയ്തു. ബോബെറിഞ്ഞത് സക്കറിയയുടെ പറക്കും സ്ത്രീ എന്ന കഥയിലെ കഥാപാത്രമായ പറക്കും സ്ത്രീയാണോ എന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പാർട്ടി ഓഫീസിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയുള്ള അടിയന്തരപ്രമേയത്തിൽ ബിരിയാണി ചെമ്പിലേക്കും സ്വപ്ന സുരേഷിലേക്കുമാണ് ഭരണകക്ഷികൾ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.