ഓസ്ട്രേലിയൻ പാർലമെന്റിൽ പീഡനം; പരാതിക്കാരിയോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

2019ല്‍​ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിക്കാരിയോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രിതന്നെ എത്തിയിരിക്കുകയാണ്.

ഓസ്ട്രേലിയൻ പാർലമെന്റിൽ പീഡനം; പരാതിക്കാരിയോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

കാൻബെറ: ഓസ്ട്രേലിയൻ പാർലനെന്റിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി.രാജ്യത്തിന്‍റെ പ്രതിരോധ വകുപ്പ്​ മന്ത്രി ലിന്‍ഡ റെയ്​നോല്‍ഡ്​സിന്‍റെ ഓഫിസില്‍ വെച്ച്‌​ 2019ല്‍​ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിക്കാരിയോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രിതന്നെ എത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ്​ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍ യുവതിയോട്​ ക്ഷമാപണം നടത്തിയത്​.സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തു​മെന്നും അദ്ദേഹം ഉറപ്പ്​ നല്‍കി.''അത്​ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത്​ ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' -മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

ജോലിസ്ഥലത്തെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും​ മോറിസണ്‍ വ്യക്തമാക്കി.


പ്രധാനമന്ത്രി മോറിസണിന്‍റെ ലിബറല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്​ പീഡിപ്പിച്ചത്​. ഇതേക്കുറിച്ച്‌​ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ​പൊലീസിനോടും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ജീവനക്കാരോടും പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ
ജോലിയെ കുറിച്ചോര്‍ത്ത്​​ പൊലീസില്‍ പരാതി നല്‍കാന്‍ യുവതി മടിക്കുകയായിരുന്നു.