Wednesday, February 8, 2023
spot_img
HomeSportsഓസ്ട്രേലിയൻ ഓപ്പൺ; ബൊപ്പണ്ണയും സാനിയയും സെമിയിൽ

ഓസ്ട്രേലിയൻ ഓപ്പൺ; ബൊപ്പണ്ണയും സാനിയയും സെമിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് വോക്കോവർ ലഭിച്ചു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയും സ്പെയിനിന്‍റെ ഡേവിഡ് വേഗയുമാണ് ഇവർക്കെതിരെ മത്സരിക്കേണ്ടിയിരുന്നത്.

എന്നാൽ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം മതിയായ വിശ്രമം ലഭിക്കാത്തതിനാൽ ഒസ്റ്റാപെങ്കോ പിൻമാറുകയായിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഓപ്പൺ ടൂർണമെന്റ് തന്റെ അവസാന ടൂർണ്ണമെന്റായിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments