Monday, May 29, 2023
spot_img
HomeSportsഅശ്വിനെ നേരിടാൻ പിത്തിയയുമായി പരിശീലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

അശ്വിനെ നേരിടാൻ പിത്തിയയുമായി പരിശീലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഓസ്ട്രേലിയൻ താരങ്ങൾ. ബെംഗളൂരുവിലാണ് ടീം പരിശീലനം നടത്തുന്നത്. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പൂരിലാണ് ആരംഭിക്കുന്നത്.

സ്പിന്നില്‍ ഇന്ത്യയുടെ മുൻ നിരക്കാരനായ അശ്വിനെ നേരിടാൻ അതേ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അശ്വിന്‍റെ ബൗളിംഗുമായി മഹേഷ് പിത്തിയയുടെ ബൗളിംഗിന് വളരെയധികം സാമ്യമുണ്ട്.

മഹേഷ് ബൗള്‍ ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടിട്ടാണ് ഓസ്ട്രേലിയ മഹേഷിനെ ബംഗളൂരുവിലെ കെ.എസ്.സി.എ. ഗ്രൗണ്ടിലെ ക്യാമ്പിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ ബറോഡയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ച മഹേഷ് അശ്വിന്‍റെ ആരാധകനും കൂടിയാണ്. ഓസ്ട്രേലിയൻ താരങ്ങൾക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയുന്ന മഹേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നേരത്തെ ദൈനംദിന ചെലവുകൾക്കായി ചായക്കട നടത്തുകയായിരുന്നു മഹേഷിന്‍റെ ജോലി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments