വണ്ണം കുറയ്ക്കണോ? ഒഴിവാക്കാം ഈ 5 ആഹാരങ്ങള്‍

വണ്ണം കുറയ്ക്കണോ? ഒഴിവാക്കാം ഈ 5 ആഹാരങ്ങള്‍

കൂടിയ അളവില്‍ ഷുഗര്‍ അടങ്ങിയതാണ് ഇന്നത്തെ പല മോഡേണ്‍ ഡ്രിങ്കുകളും. പോഷകഗുണം തീരെ കുറഞ്ഞ എന്നാല്‍ മധുരവും ഫാറ്റും ആല്‍ക്കഹോള്‍ അംശവും ഒക്കെ ധാരാളം ഇവയില്‍ ഉണ്ടുതാനും. ഇത് മാത്രം മതിയാകും ഭാരം കൂട്ടാന്‍. വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍ എന്നിവയൊന്നും ലഭിക്കാതെ വെറും കാലറി മാത്രമടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം പെട്ടെന്ന് വര്‍ധിപ്പിക്കും. 'എംപ്റ്റി കാലറി ' അടങ്ങിയ ആഹാരം കഴിക്കുന്നത് ആണ് വെയിറ്റ് ഗെയിന്‍ ഏറ്റവും എളുപ്പത്തിലാക്കുന്നത്. ഇത്തരത്തില്‍ തീര്‍ത്തും ഒഴിവാക്കേണ്ട അഞ്ചു ആഹാരങ്ങള്‍ ഏതൊക്കെ ആണെന്നു നോക്കാം.

ഫാന്‍സി കോഫി - ഏതാണ്ട് 9.5 ഔന്‍സ് ബോട്ടില്‍ഡ് കോഫിയില്‍ 190 കാലറി ഉണ്ട്. അതായത് എട്ടു സ്പൂണ്‍ പഞ്ചസാര. 

മധുരം ചേര്‍ത്ത ഹോട്ട് ആന്‍ഡ് കോള്‍ഡ് സെറിലുകള്‍ - ഇവയും ഭാരം പെട്ടെന്ന് കൂട്ടും. ഫ്‌ലേവര്‍ഡ് ഇന്‍സ്റ്റന്റ് ഓട്‌സ് മീലുകളില്‍ ഉയര്‍ന്ന അളവില്‍ കാലറി ഉണ്ട്.

ഡീപ്പ് ഫ്രൈ ഫ്രഞ്ച് ഫ്രൈ - കാലറി ധാരാളം അടങ്ങിയതാണ് എണ്ണയില്‍ പൊരിച്ചു എടുക്കുന്ന ഇവ. അതുപോലെതന്നെ പൊട്ടറ്റോ ചിപ്‌സ്, ചിക്കന്‍ സ്ട്രിപ്‌സ് എല്ലാം. ഫാറ്റ് , ഓയില്‍ ഇവയാണ് ഇതില്‍ അധികവും. 

മയോണീസ്- ഫാറ്റ് ഗ്രാം , കാലറി എന്നിവ ഇവയില്‍ കൂടുതലാണ്. രണ്ടു സ്പൂണ്‍ മയോണീസില്‍  22 ഗ്രാം ഫാറ്റും 198  കാലറിയുമുണ്ട്.

ഫ്രോസന്‍ സ്‌നാക്‌സ് - ഇതും കാലറി കൂടിയ ആഹാരമാണ്. പിസ്സ റോള്‍, എഗ്ഗ് റോള്‍ പോലെയുള്ള ആഹാരങ്ങളില്‍ ഫാറ്റ് ആണ് അധികവും.