മുംബൈ:മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ മൂന്ന് ഗ്രാമത്തിലെ ആളുകളിൽ വ്യാപക മുടി കൊഴിച്ചിൽ. ഷേഗാവിലെ ബോര്‍ഗാവ്, കൽവാഡ്, ഹിന്ഗന ഗ്രാമങ്ങളിലെ ആളുകളാണ് കുറച്ചുദിവസങ്ങളായി അസാധാരണ സാഹചര്യം നേരിടുന്നത്. ചെറുതായി തലോടിയാൽ പോലും മുടി കൂട്ടത്തോടെ കൊഴിയുകയാണ്. കൊഴിഞ്ഞുതുടങ്ങി ഒരാഴ്ചക്കിടെ തന്നെ കഷണ്ടി ആവുകയാണ്.
നിലവിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 പേര്‍ക്ക് മുടികൊഴിച്ചിൽ സ്ഥിരീകരിച്ചു. രാസവളങ്ങള്‍ കലര്‍ന്ന വെള്ളം ഉപയോഗിച്ചതാകാം കാരണമെന്ന് സംശയിക്കുന്നു. ആരോഗ്യവകുപ്പ് സംഘമെത്തി ത്വക്ക്, മുടി സാമ്പിളുകള്‍ ശേഖരിച്ചു.