ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക്

ഇ.ടി. മുഹമ്മദ് ബഷര്‍ എംപിയുടെ മകന്‍  ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി.

ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക്

കോഴിക്കോട്: ഇ.ടി. മുഹമ്മദ് ബഷര്‍ എംപിയുടെ മകന്‍  ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിനെതിരെ ജപ്തി നടപടികളിലേക്ക് കടന്നത്.

ഈ മാസം 21-ന് അകം വസ്തുവകകള്‍  ഏറ്റെടുക്കണമെന്ന്  കോഴിക്കോട് സിജെഎം കോടതി നിര്‍ദ്ദേശം നല്‍കി. ഫിറോസിന്റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013-ല്‍ ആണ് വായ്പ നല്‍കിയത്. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തിചെയ്യാനുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.