Monday, May 29, 2023
spot_img
HomeEntertainment'ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദി ഇയർ' അവാർഡ് സ്വന്തമാക്കി ബേസിൽ ജോസഫ്

‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ബേസിൽ ജോസഫ്

ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ ‘ചേഞ്ച് മേക്കേഴ്സ്’ അവാർഡിൽ ‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദി ഇയർ’ അവാർഡ് നേടി മലയാള ചലച്ചിത്രനടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഋഷഭ് ഷെട്ടി, ജോജു ജോർജ് എന്നിവർക്കൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 

ജെസിഐ ഇന്ത്യയുടെ മികച്ച യങ് പേഴ്സൺ പുരസ്കാരവും ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ ടെൻഡുൽക്കർ, പി.ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്ത വ്യക്തികൾ ഈ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. ‘മിന്നൽ മുരളി’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡും നേടിയിരുന്നു. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം കൈവരിച്ചത്.  

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments