Thursday, March 30, 2023
spot_img
HomeSportsഏഷ്യാ കപ്പ് പാക്കിസ്ഥാനിലെങ്കിൽ പോകില്ലെന്ന് ഉറച്ച് ബിസിസിഐ

ഏഷ്യാ കപ്പ് പാക്കിസ്ഥാനിലെങ്കിൽ പോകില്ലെന്ന് ഉറച്ച് ബിസിസിഐ

മനാമ: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചാൽ അങ്ങോട്ട് പോകില്ലെന്ന് ഉറച്ച് ബിസിസിഐ. ഇന്നലെ ബഹ്റൈനിൽ ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നതായാണ് വിവരം. എസിസി യോഗത്തിലും ജയ് ഷാ ഇതേ നിലപാട് ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ അല്ലെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണയിലുണ്ട്. ഏഷ്യാ കപ്പ് യുഎഇയിൽ നടക്കാനും സാധ്യതയുണ്ട്.

പുതിയ വേദി മാർച്ചിൽ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പരമ്പര കളിക്കാനായി പോയിട്ടില്ല. ഏഷ്യാ കപ്പ് നഷ്ട്ടമായാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണി പാക്കിസ്ഥാനും ഉയർത്തിയിട്ടുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി നജാം സേഥിയും എസിസി പ്രസിഡന്‍റ് കൂടിയായ ജയ് ഷായും തമ്മിൽ വാക്കുതർക്കം നടന്നതായും റിപ്പോർട്ട് ഉണ്ട്.

ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസിയുടെയും എസിസിയുടെയും കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്ന് ജയ് ഷാ മറുപടി നൽകി. മാർച്ചിൽ ചേരുന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ വേദി സംബന്ധിച്ച് തീരുമാനമുണ്ടാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments