മുഖം സുന്ദരമാക്കാം നിമിഷ നേരത്തിൽ, അതും വീട്ടിൽ തന്നെ

 ഒരു കപ്പ് ഓട്സ് പൊടിച്ചത്  ഒരു ചെറു നാരങ്ങയുടെ നീര്  കാല്‍കപ്പ് പാല്‍  ഒരു തക്കാളിയുടെ പകുതി  എന്നീ നാലു സാധനങ്ങള്‍ മാത്രം മതി.

മുഖം സുന്ദരമാക്കാം നിമിഷ നേരത്തിൽ, അതും വീട്ടിൽ തന്നെ

മുഖം സുന്ദരമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്  നമ്മൾ ഏവരും. എന്നാൽ അതിനായി  ബ്യൂട്ടിപാർലറുകളെ ആശ്രയിക്കാൻ എല്ലായ്പ്പോഴും കഴിഞ്ഞെന്ന് വരില്ല.ഇനി മുതൽ പാർലറുകളെ ആശ്രയിക്കാതെ തന്നെ മുഖസൗന്ദര്യം കൂട്ടാം. വീട്ടിൽ തന്നെ ചെയ്യാവുന്ന  ഫേഷ്യൽ ഉണ്ട്.


 ഇതു തയ്യാറാക്കുന്നതിനായി കുറഞ്ഞ സാധനങ്ങളും കുറഞ്ഞ സമയം മാത്രം മതി.
 ഒരു കപ്പ് ഓട്സ് പൊടിച്ചത്
 ഒരു ചെറു നാരങ്ങയുടെ നീര്
 കാല്‍കപ്പ് പാല്‍
 ഒരു തക്കാളിയുടെ പകുതി
 എന്നീ നാലു സാധനങ്ങള്‍ മാത്രം മതി.  ഓട്സ് പൊടിച്ചതും പാലും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇവ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അഞ്ചു മിനിറ്റോളം ഇത് മുഖത്തും കഴുത്തിലുമായി സ്‌ക്രബ് ചെയ്യണം. നന്നായി സ്‌ക്രബ് ചെയ്ത ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ വെയ്ക്കണം.

പിന്നീട് ഒരു തക്കാളിയുടെ പകുതിയെടുത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക.അഞ്ചുമിനിറ്റ് നന്നായി ഇങ്ങിനെ ചെയ്ത ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തിന് നല്ല തിളക്കവും മിനുസവും കിട്ടുന്നു. 

ഇനി മുതൽ പെട്ടെന്ന് വരുന്ന പരിപാടികളിൽ തിളങ്ങാൻ പാർലറുകളെ ആശ്രയിക്കേണ്ട. ഈ ഫേഷ്യൽ പരീക്ഷിച്ചാൽ മതിയാകും.