Thursday, March 30, 2023
spot_img
HomeHealth & Lifestyleവേനലിൽ അത്യുത്തമം; വെള്ളരിക്ക കഴിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി പോഷകാഹാര വിദഗ്ധർ

വേനലിൽ അത്യുത്തമം; വെള്ളരിക്ക കഴിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി പോഷകാഹാര വിദഗ്ധർ

വേനൽക്കാലത്ത് ചൂടിനെ ചെറുക്കുന്നതിന് കഴിക്കാൻ ഏറ്റവും ഉത്തമമായ വെള്ളരിക്ക പോഷകങ്ങളുടെ കലവറയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിൽ വെള്ളരിക്ക പ്രധാന പങ്ക് വഹിക്കുന്നു. ലവണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമായതിനാൽ, വെള്ളരിക്ക ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും, കഴിക്കേണ്ട രീതിയും വിശദമാക്കുകയാണ് പോഷകാഹാര വിദഗ്ധർ.

95 ശതമാനത്തോളം ജലാംശമുള്ള വെള്ളരിക്ക, കനത്ത ചൂടിൽ ദാഹവും വിശപ്പും ഒരുപോലെ അകറ്റുന്ന നല്ലൊരു പച്ചക്കറിയാണ്. ഉയർന്ന അളവിൽ നാരുകളും കാണപ്പെടുന്നതിനാൽ ആഹാരം അന്നനാളത്തിലൂടെ സുഗമമായി കടന്നുപോകുന്നതിനും, ദഹനപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഉപയോഗിക്കാവുന്നതാണ്. കലോറി വളരെ കുറവായതിനാൽ അമിതഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക്‌ പൂർണ്ണവിശ്വാസത്തോടെ വെള്ളരിക്ക ഉപയോഗിക്കാമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, നിരവധി ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിച്ച്, ഹൃദയത്തെ സംരക്ഷിക്കാനും വെള്ളരിക്കയ്ക്ക്‌ കഴിവുണ്ട്. വെള്ളരിക്ക ജ്യൂസ് ആയും, അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments