Monday, May 29, 2023
spot_img
HomeNewsKerala2018-ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 12 കോടിയോളം രൂപ

2018-ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 12 കോടിയോളം രൂപ

ആലപ്പുഴ: 2018ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ട്ടം വന്നത് 11,83,57,493.8 രൂപ. പെരുമ്പാവൂരിലെ ഒരു ഔട്ട്ലെറ്റിൽ (കട നമ്പർ-7036) 30,93,946 രൂപയുടെ നഷ്ടമുണ്ടായി.

മദ്യത്തിന്‍റെയും ജംഗമവസ്തുക്കളുടെയും നഷ്ടമാണിത്. ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നാല് കോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

മുപ്പതോളം കടകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മദ്യവും ഫർണിച്ചറുകളും നശിച്ചു. ഇൻഷുർ ചെയ്തതിലെ വീഴ്ചയാണ് നഷ്ടപരിഹാരം കുറയാൻ കാരണമായതെന്നും പറയുന്നു. നഷ്ടം കൃത്യമായി വിലയിരുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments