ലോകത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ജെല്ലിഫിഷ് കരയ്ക്കടിഞ്ഞു

അയർലൻഡിലെ ഫാനോർ കടൽത്തീരത്ത് ചുവപ്പും തവിട്ടും നിറങ്ങളുള്ള വലിയ ജെല്ലിഫിഷിനെ കണ്ടെത്തിയത്.

ലോകത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ജെല്ലിഫിഷ് കരയ്ക്കടിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷിനെ കണ്ട ഞെട്ടലിലാണ് പടിഞ്ഞാറൻ അയർലൻഡിലെ ജനങ്ങൾ.  ബറൻ ഷോറുകൾ -ഫാനോർ ബീച്ചിലെ ബീച്ച്‌കോംബിങ്ങും മറ്റും ' എന്ന സമൂഹമാധ്യമ പേജിൽ പങ്കുവച്ച കൂറ്റൻ ജല്ലിഫിഷിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ യൂറോപ്പിലെ സമൂഹമാധ്യമ പേജുകളിലെ താരം. ജൂലൈ മാസം ആദ്യമാണ് വെസ്റ്റേൺ അയർലൻഡിലെ ഫാനോർ കടൽത്തീരത്ത് ചുവപ്പും തവിട്ടും നിറങ്ങളുള്ള വലിയ ജെല്ലിഫിഷിനെ കണ്ടെത്തിയത്. 2021 ലെ ജെല്ലിഫിഷ് സീസണില്‍ നല്ല തുടക്കമാണിതെന്ന് ' ബറൻ ഷോറുകൾ' എന്ന ഫേസ്ബുക്ക് പേജ് പറയുന്നു. കാരണം സീസണില്‍ ആദ്യം കണ്ടത് തന്നെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ജെല്ലിഫിഷാണ്.


ജെല്ലി ഫിഷുകളുടെ ഗണത്തിലെ ഏറ്റവും വലുപ്പമേറിയ ഇനമാണ് ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ്. സ്യാനിയ ക്യാപിലാറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇവയ്ക്ക് സിംഹത്തിന്‍റെ സടയ്ക്ക് സമാനമായ രൂപമാണ്. 

  രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയത് 1865 -ൽ മസാച്ചുസെറ്റ്സ് തീരത്ത് നിന്ന് കണ്ടെത്തിയ ജെല്ലി ഫിഷായിരുന്നു. അതിന് 210 സെന്‍റീമീറ്റർ (7 അടി) വ്യാസമുള്ള ശരീരവും 36.6 മീറ്റർ (120 അടി) നീളമുള്ള  ടെന്‍റക്കിളുകളുകളും ഉണ്ടായിരുന്നു.