Wednesday, February 8, 2023
spot_img
HomeNewsKeralaഡിവൈഎഫ്ഐയുടെ പൊതിച്ചോറിലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

ഡിവൈഎഫ്ഐയുടെ പൊതിച്ചോറിലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

കോഴിക്കോട്: ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വിതരണം ചെയ്ത പൊതിച്ചോറിലെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ.’ഇതാണ് കേരളം’ എന്ന അടിക്കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.  

മെഡിക്കൽ കോളേജ് ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകാനുള്ള ഡി.വൈ.എഫ്.ഐയുടെ പദ്ധതിയാണ് ‘ഹൃദയപൂര്‍വ്വം’. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലെ ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 

മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകനായ രാജേഷ് മോഞ്ചിയാണ് ഈ പോസ്റ്റ് ആദ്യമായി പങ്കുവച്ചത്. അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിനു രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തിരക്കിലാണ് ഇത് ഉണ്ടാക്കിയതെന്നും പൊതിച്ചോറിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments