Monday, May 29, 2023
spot_img
HomeNewsNationalബി.ജെ.പി അനാവശ്യ ബഹളങ്ങളോ പ്രതിഷേധങ്ങളോ നടത്തിയിട്ടില്ല: അമിത് ഷാ

ബി.ജെ.പി അനാവശ്യ ബഹളങ്ങളോ പ്രതിഷേധങ്ങളോ നടത്തിയിട്ടില്ല: അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ സി.ബി.ഐ സമ്മർദ്ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ ബി.ജെ.പി അനാവശ്യ ബഹളങ്ങളോ പ്രതിഷേധങ്ങളോ നടത്തിയില്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുടുക്കാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

വിവിധ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് ശേഷം ജനപ്രതിനിധിയെന്ന സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുൽ ഗാന്ധിയെന്നും അമിത് ഷാ പറഞ്ഞു. ഇതിനെക്കുറിച്ച് ഇത്രയധികം ബഹളവും പ്രതിഷേധവും സൃഷ്ടിക്കാൻ ഒന്നുമില്ല. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരുവിലിറക്കുന്നതിന് പകരം കീഴ്ക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി മേൽക്കോടതികളെ സമീപിക്കണമായിരുന്നു. ലോക്സഭാ അംഗത്വം നഷ്ടപ്പെട്ടതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കുന്നതിന് അദ്ദേഹം ഇതുവരെ അപ്പീൽ നൽകിയിട്ടില്ല. അതെന്തൊരു ധാർഷ്ട്യമാണ്. അദ്ദേഹത്തിന് എം.പിയായി തുടരണം, പക്ഷേ കോടതിയെ സമീപിക്കാൻ തയ്യാറല്ല. അംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയല്ല രാഹുൽ ഗാന്ധി. അതിലും വലിയ പദവികളിലായിരുന്ന കൂടുതൽ അനുഭവസമ്പത്തുള്ള നേതാക്കൾക്ക് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. അതും ഇതേ കാരണത്താലെന്നും അമിത് ഷാ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments