ബിജെപിയെന്ന പാമ്പിനെ യുപിയില്‍ നിന്ന് ഇല്ലാതാക്കാനുള്ള കീരിയാണ് ഞാന്‍: പാര്‍ട്ടിവിട്ട സ്വാമി പ്രസാദ് മൗര്യ

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ വിമര്‍ശനമവുമായി യോഗി മന്ത്രിസഭയില്‍ നിന്നും രാജിവച്ച സ്വാമി പ്രസാദ് മൗര്യ.

ബിജെപിയെന്ന പാമ്പിനെ യുപിയില്‍ നിന്ന് ഇല്ലാതാക്കാനുള്ള കീരിയാണ് ഞാന്‍: പാര്‍ട്ടിവിട്ട സ്വാമി പ്രസാദ് മൗര്യ

ലക്നൗ: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ വിമര്‍ശനമവുമായി യോഗി മന്ത്രിസഭയില്‍ നിന്നും രാജിവച്ച സ്വാമി പ്രസാദ് മൗര്യ. സമാജ്വാദി പാര്‍ട്ടിയിലേക്ക് പോകുന്നതിനാണ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവച്ചത്. അദ്ദേഹത്തിനൊപ്പം മറ്റ് രണ്ട് എംഎല്‍എമാരും പാര്‍ട്ടി വിട്ടത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവായാണ് സ്വാമി പ്രസാദ് മൗര്യയെ കണക്കാക്കുന്നത്. 'നാഗത്തെപോ ലെ  യുളള ആര്‍എസ്എസിനും പാമ്പിനെപ്പോലെയുളള ബിജെപിക്കും എതിരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് സ്വാമി പ്രസാദ് മൗര്യ. ഇവരെ ഇല്ലാതാക്കിയേ വിശ്രമിക്കൂ.' മൗര്യ ഹിന്ദിയില്‍ ട്വിറ്ററില്‍ കുറിച്ചു.

യോഗി മന്ത്രിസഭയില്‍ തൊഴില്‍ സഹകരണ ചുമതലയുളള ക്യാബിനറ്റ് മന്ത്രിയായിരുന്നു മൗര്യ. ബിജെപിയുടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദളിതരോടുമുളള അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരു  ന്നു സ്വാമി മുന്‍പ് വ്യക്തമാക്കിയത്.

മുന്‍പ് മായാവതിയുടെ ബിഎസ്പിയില്‍ അംഗമായിരിക്കെയാണ് മൗര്യ 2016ല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മകന്‍ ഉത്കര്‍ഷിന് ബിജെപി സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാന്‍ ഇപ്പോള്‍ കാരണമായതെന്നാണ് ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നത്. ഇതിനിടെ ബിജെപിയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ 2014ല്‍ മൗര്യ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെ കേസില്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഇതുസംബന്ധിച്ച കേസില്‍ ഹാജരാകാത്തതുകൊണ്ടാണ് കോടതി നിര്‍ദ്ദേശപ്രകാരം വാറന്റ് പുറപ്പെടുവിച്ചത്.