ആരോഗ്യത്തിന് ഉത്തമം, വിപണന സാധ്യതയും ഏറെ ; ബ്ലാക്ക് ഗാർലിക് അഥവാ കറുത്ത വെളുത്തുള്ളി

അമിതവണ്ണം കുറയ്ക്കാനും, അമിതരക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഹൃദയ രോഗങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കുന്നു.

ആരോഗ്യത്തിന് ഉത്തമം, വിപണന സാധ്യതയും ഏറെ ; ബ്ലാക്ക് ഗാർലിക് അഥവാ കറുത്ത വെളുത്തുള്ളി

ബ്ലാക്ക് ഗാർലിക് അഥവാ കറുത്ത വെളുത്തുള്ളി. അധികമാരും ഈ കറുത്ത വെളുത്തുള്ളിയെ പറ്റി കേട്ടിട്ടുണ്ടാകില്ല. അമിതവണ്ണം കുറയ്ക്കാനും, അമിതരക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഹൃദയ രോഗങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഏറ്റവും പ്രധാനമായും ക്യാൻസറിനെ പ്രതിരോധിക്കാനും കറുത്ത വെളുത്തുള്ളി ഉപയോഗിക്കുന്നത് ഉത്തമമാണ്.

കറുത്ത വെളുത്തുള്ളിയ്ക്ക് വിപണന സാധ്യത ഏറെയാണ്. സാധാരണ ലഭിക്കുന്ന വെളുത്ത വെളുത്തുള്ളി ഗാർലിക് ഫെർമെന്ററിൽ 12 ദിവസം 60 ഡിഗ്രി സെൽഷ്യസിൽ അടച്ചു വയ്ക്കുക. 12 ദിവസം കഴിയുമ്പോൾ ഇത് ഔഷധ ഗുണമുള്ള കറുത്ത വെളുത്തുള്ളിയായി മാറും.1500 രൂപ മുതൽ ഒരു ലക്ഷത്തോളം രൂപ വരെയുള്ള ഫെർമന്ററുകൾ ഇന്ന് വാങ്ങാൻ ലഭിക്കും. ആദ്യത്തെ മുതൽ മുടക്ക് മാത്രമേ ഇതിനായി വരുന്നുള്ളു.


ബ്ലാക്ക് ഗാർലിക് അഥവാ കറുത്ത വെളുത്തുള്ളിയ്ക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ വിപണന സാധ്യതകൾ നിരവധിയാണ്. കൂടാതെ മെഡിക്കൽ സ്റ്റോറുകളിലും, ഔഷധ ശാലകളിലും, സൂപ്പർ മാർക്കറ്റുകളിലും വിൽക്കാവുന്നതാണ്.