പുത്തൻ ഉടുപ്പുമായി കൊമ്പന്മാർ , കേരളീയത തുളുമ്പുന്ന പുതു ജേഴ്‌സി

പുത്തൻ ഉടുപ്പുമായി കൊമ്പന്മാർ , കേരളീയത തുളുമ്പുന്ന പുതു  ജേഴ്‌സി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കേ കേരള ബ്ലാസേ്‌റ്റഴ്‌സ് ഹോം, എവേ കിറ്റുകള്‍ അവതരിപ്പിച്ചു. കേരളത്തിനോടുള്ള ആദര സൂചകമായാണ്‌ ഐ.എസ്‌.എല്‍. ഏഴാം സീസണിനായുള്ള പതിവ്‌ മഞ്ഞ, നീല നിറങ്ങളിലുള്ള പുതിയ ജേഴ്‌സി.


മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ചക്ക, ചിപ്‌സ്, പഴംപൊരി, വിഷുക്കണി പൂക്കള്‍ തുടങ്ങി നിരവധി പരമ്പരാഗത ഘടകങ്ങളുടെ കാതലായ, മഞ്ഞ നിറവര്‍ണത്തിലൂടെ, കേരളത്തിൻ്റെ സംസ്‌കാരത്തെയാണ്‌ കിറ്റ്‌ ആഘോഷിക്കുന്നത്‌. പരമ്പരാഗത സെറ്റ്‌ മുണ്ടിനെയും സാരിയുടെ കരയെയും പ്രതിനിധീകരിക്കുന്നതാണ്‌ ജേഴ്‌സിയുടെ വീതിയിലുള്ള സമാന്തര രേഖകള്‍. ജേഴ്‌സി ധരിക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും കേരളീയത അനുഭവപ്പെടുന്ന രീതിയിലാണ്‌ കിറ്റ്‌.

ക്ലബിൻ്റെ എവേ കിറ്റ്‌ കഴിഞ്ഞ ആഴ്‌ചയാണു പുറത്തിറക്കിയത്‌. നീലനിറത്തെ പ്രതിധ്വനിപ്പിക്കുന്ന ഡിസൈനാണ്‌ എവേ ജേഴ്‌സിക്ക്‌. കോവിഡ്‌ പോരാളികള്‍ക്ക്‌ ആദരമര്‍പ്പിച്ച്‌ തേര്‍ഡ്‌ കിറ്റും നേരത്തെ ക്ലബ്ബ്‌ അവതരിപ്പിച്ചിരുന്നു. 20 നാണ്‌ ഐ.എസ്‌.എല്‍. കിക്കോഫ്‌. ഉദ്‌ഘാടന മത്സരത്തില്‍ എ.ടി.കെ. മോഹന്‍ബഗാനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും.