Thursday, March 30, 2023
spot_img
HomeHealth & Lifestyleവേനൽ കാലത്തെ ബ്രെയ്ൻ ഫുഡ്‌; നെയ്യ് ചേർത്ത കഞ്ഞി പ്രാതലാക്കുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ച് വിദഗ്ധർ

വേനൽ കാലത്തെ ബ്രെയ്ൻ ഫുഡ്‌; നെയ്യ് ചേർത്ത കഞ്ഞി പ്രാതലാക്കുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ച് വിദഗ്ധർ

ദിവസം മുഴുവൻ ഊർജ്ജം ലഭിക്കാൻ പ്രാതൽ കഴിക്കേണ്ടത് അനിവാര്യമാണ്. പ്രാതൽ ഒഴിവാക്കുന്നത് പിന്നീട് അമിത വിശപ്പ് തോന്നുന്നതിനും, ശരീരത്തിൽ അമിത കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു. വേനൽകാലത്തെ പ്രാതൽ നെയ്യ് ചേർത്ത കഞ്ഞി ആക്കുന്നതിലെ ആരോഗ്യഗുണങ്ങൾ വിശദമാക്കുകയാണ് പോഷകാഹാര വിദഗ്ധർ.

നെയ്യ് ചേർത്ത കഞ്ഞി ശരീരത്തിൽ കൊഴുപ്പിന്റെയും, പഞ്ചസാരയുടെയും അളവ് ഉയർത്തുമെന്ന പലരുടെയും ധാരണ തെറ്റാണെന്നാണ് വിദഗ്ധാഭിപ്രായം. ക്ഷീണം അകറ്റി ദിവസം മുഴുവൻ ചുറുചുറുക്കോടെയിരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് നെയ്യ്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനാൽ കുട്ടികൾക്കും കൊടുക്കാൻ കഴിയുന്ന ഈ പ്രാതൽ മികച്ചൊരു ബ്രെയ്ൻ ഫുഡ്‌ എന്നും അറിയപ്പെടുന്നു. കഞ്ഞിയിലെ ഗ്ലൈസമിക് ഇൻഡക്സിനെ സന്തുലിതപ്പെടുത്താനുള്ള കഴിവ് നെയ്യിൽ ഉള്ളതിനാൽ പ്രമേഹസാധ്യത ഉയരുമെന്ന ചിന്തയും വേണ്ട.

ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യിൽ അടങ്ങിയിട്ടുള്ളത്. അരിഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കാർബോഹൈഡ്രേറ്റിനെ നിയന്ത്രിക്കാനും നെയ്യ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. വേനൽ കാലങ്ങളിൽ എളുപ്പം ദഹിക്കുന്നതും, ആവശ്യമായ ഊർജ്ജം ലഭിക്കുന്നതുമായ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതിനാൽ നെയ്യ് ചേർത്ത കഞ്ഞി ധൈര്യമായി കഴിക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments