ചെന്നൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കറിന്റെ ഭാര്യ രമാ ബി. ഭാസ്കർ (82) ചെന്നൈയിൽ അന്തരിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന മാവേലിക്കര കോമിലേഴത്ത് ജി. രാമന്റെയും കൊല്ലം കിളിവല്ലൂർ മുള്ളേത്ത് ജാനമ്മയുടെയും മകളാണ്.
നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈശ്വരചന്ദ്രവിദ്യാസാഗറിന്റെ ജീവചരിത്രഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് രമയായിരുന്നു. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിൽ അധ്യാപികയായിരുന്ന ഏകമകൾ ബിന്ദു നാലുവർഷം മുമ്പ് മരിച്ചു. മരുമകൻ: ഡോ. കെ.എസ്. ബാലാജി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് ബസന്റ് നഗർ ശ്മശാനത്തിൽ.