back to top
Thursday, February 13, 2025
Google search engine
HomeLatest Newsജിയോയെ ഞെട്ടിച്ച് ബിഎസ്‌എൻഎൽ, 90 ജിബി ഡാറ്റ പരിധികളില്ലാതെ, മാസം 150 രൂപ മാത്രം

ജിയോയെ ഞെട്ടിച്ച് ബിഎസ്‌എൻഎൽ, 90 ജിബി ഡാറ്റ പരിധികളില്ലാതെ, മാസം 150 രൂപ മാത്രം

4ജി സേവനം വ്യാപകമാക്കാൻ ഈ വർഷം ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ബിഎസ്എൻ‌എൽ. ഇത്തരത്തിൽ പുതിയ ഓഫറിലൂടെ ജിയോയും വിയുമടക്കം മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരെ ഇപ്പോഴും ഞെട്ടിക്കുകയാണ് ബിഎസ്‌എൻഎൽ.

180 ദിവസത്തെ പ്ളാൻ ആണ് ബിഎസ്എൻഎൽ ഇത്തരത്തിൽ അവതരിപ്പിച്ച പുതിയ പ്ളാൻ. 180 ദിവസത്തേക്ക് 897 രൂപയ്‌ക്കുള്ളതാണ് പ്ളാൻ. അതായത് മാസത്തിൽ 150 രൂപ മാത്രമാണ് ഉപഭോക്താവിന് ചെലവ് വരിക. മറ്റ് സ്വകാര്യ ടെലികോം കമ്പനികളുടെ പാക്കുകളെക്കാൾ 100 രൂപയ്‌ക്കടുത്ത് കുറവ്. ഫ്രീ നാഷണൽ റോമിംഗ്, ഇന്ത്യ മുഴുവനും അൺലിമിറ്റഡ് വോയിസ് കോളിംഗ്, ഡൽഹി, മുംബയ് മഹാനഗരങ്ങളിൽ എംടിഎൻഎല്ലിലേക്ക് സൗജന്യകാളും ഉണ്ട്. 90ജിബി ഡാറ്റ പ്രതിദിന ലിമിറ്റ് ഇല്ലാതെ ആണ് ഉപയോഗിക്കാനാകുക. ഡാറ്റ മുഴുവൻ ഉപയോഗിച്ചാലും 40 കെബിപിഎസ് സ്‌പീഡിൽ തുടർന്ന് ഉപയോഗിക്കാം.

പ്രതിദിനം 100 എസ്എംഎസ് സൗജന്യമായും ലഭിക്കും. ആറ് മാസത്തോളം ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ്, എസ്എംഎസ്, ഡാറ്റ എന്നിവ പൂർണമായും ഉപയോഗിക്കാം. സാധാരണയായി ഒരു സിം നിശ്ചിത കാലയളവ് കഴിഞ്ഞ് 90 ദിവസത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഡിആക്‌ടിവേറ്റ് ആകും. ബിഎസ്‌എൻഎൽ ഇതിലും ഏഴ് ദിവസം കൂടുതൽ നൽകുന്നുണ്ട്. ഇതിനകം 107 രൂപ മിനിമം റീച്ചാർജ് വഴി ഉപഭോക്താക്കൾക്ക് സിം ആക്‌ടിവേറ്റ് ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments