Wednesday, March 22, 2023
spot_img
HomeNewsKeralaസംസ്ഥാനത്തിൻ്റെ വികസന യാത്രയ്ക്ക് ഊർജം പകരുന്ന ബജറ്റ്; പ്രശംസിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വികസന യാത്രയ്ക്ക് ഊർജം പകരുന്ന ബജറ്റ്; പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാനുള്ള ശക്തമായ ഇടപെടലാണ് ഈ വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് ശക്തമായ പുരോഗതിയുടെ സൂചനയാണ്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നമ്മുടെ കാർഷിക, വ്യാവസായിക മേഖലകൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. ഈ വികസന യാത്ര വേഗത്തിലാക്കുകയും കൂടുതൽ ഊർജം പകരുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലവസരങ്ങൾ, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യവികസനം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക മേഖല എന്നിവക്ക് നൽകുന്ന ഊന്നൽ ഈ ബജറ്റിന്‍റെ സവിശേഷതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണം കൂടുതൽ അർത്ഥവത്താക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാ വിഭാഗങ്ങൾക്കും എല്ലാ മേഖലകളിലും സർക്കാരിൻ്റെ സഹായഹസ്തം എത്തിക്കുന്നതിനും സമഗ്രമായ സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments