വര്‍ക്കലയിൽ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ഇന്ന് രാവിലെ വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

വര്‍ക്കലയിൽ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വര്‍ക്കല: പാപനാശത്തെ ഹെലിപ്പാഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നുരാവിലെ പതിവില്ലാതെ ചപ്പുചവറുകള്‍ കത്തുന്നത് കണ്ട് സംശയം തോന്നി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയി ക്കുകയായിരുന്നു. അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം റിസോര്‍ട്ട് ഉടമയുടേതാണെ  ന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെ  ന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുണ്ടായിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.