Wednesday, March 22, 2023
spot_img
HomeSportsഅടുത്ത ലോകകപ്പിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല: ലയണൽ മെസ്സി

അടുത്ത ലോകകപ്പിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല: ലയണൽ മെസ്സി

ബ്യൂണസ് ഐറിസ്: അടുത്ത ലോകകപ്പിൽ അർജന്‍റീനക്കൊപ്പം ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും എന്നാൽ പരിശീലകൻ ലയണൽ സ്കലോനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലയണൽ മെസ്സി. അർജന്‍റീന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്.

ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്. ആസ്വദിക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ 2026 ലോകകപ്പ് കുറച്ച് വർഷങ്ങൾ കഴിഞ്ഞുള്ള കാര്യമാണ്. അപ്പോൾ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മെസ്സി പറഞ്ഞു.

എന്നിരുന്നാലും, അടുത്ത വർഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്‍റിൽ അർജന്‍റീന ടീമിനൊപ്പം ഉണ്ടാകുമെന്ന് മെസ്സി ഉറപ്പ് നൽകി. പരിശീലകൻ ലയണൽ സ്കലോനി അർജന്‍റീന ടീമുമായുള്ള കരാർ നീട്ടിയതിനെക്കുറിച്ചും മെസ്സി പ്രതികരിച്ചു. സ്കലോനി ഇപ്പോൾ അർജന്‍റീന ടീമിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ലോകകപ്പ് വിജയത്തോടെയുള്ള ഈ പ്രക്രിയ തുടരാൻ അദ്ദേഹം വേണം. ലോകകപ്പ് വിജയത്തിന് ശേഷം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയുമായി സംസാരിച്ചിട്ടില്ലെന്നും മെസ്സി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments