പ്രളയത്തില്‍ മുങ്ങാതിരിക്കാന്‍ ചെന്നൈയില്‍ കാറുകള്‍ മേല്‍പ്പാലത്തില്‍

ഒരു കല്ലില്‍ തട്ടി രണ്ട് തവണ വീഴരുത് എന്നാണ് പഴഞ്ചൊല്ല്. ഇത് അന്വര്‍ത്ഥമാക്കി ചെന്നൈയിലെ കാറുടമകള്‍. നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിനു മുന്‍പ് 2015ലെ വെള്ളപ്പൊക്കം ഇക്കുറിയും ആവര്‍ത്തിക്കുമോയെന്ന ഭയത്തിലായിരുന്നു തമിഴ്നാട്ടിലെ ജനങ്ങള്‍. 2015ലെ വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ വെള്ളത്തില്‍ ഒഴുകിയ സാഹചര്യം ഇത്തവണ ഒഴിവാക്കാനായി മേല്‍പ്പാലം ഉള്‍പ്പെടെയുള്ള സുരക്ഷിതമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടുവന്നിട്ടു.
2015ല്‍ നഗരപ്രദേശങ്ങളായ മഡിപാക്കം, കോട്ടൂര്‍പുരം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിലൂടെ ഒഴുകിപ്പോയിരുന്നു. നഗരവാസികള്‍ ഇക്കുറി മേല്‍പ്പാലങ്ങളില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. 2015 ലെ വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍ എന്ന നിലയില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തില്‍ പാര്‍ക്ക് ചെയ്തെതെന്നും തദ്ദേശവാസികള്‍ പറയുന്നു.