രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സഹോദരന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ്

രാസവള വ്യാപാരി കൂടിയായ ആഗ്രാസെന്നിനെ അഴിമതി കേസില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സഹോദരന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ്

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ സഹോദരന്‍ ആഗ്രസെന്നിന്‍റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. രാസവള വ്യാപാരി കൂടിയായ ആഗ്രാസെന്നിനെ അഴിമതി കേസില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2007-2009 കാലയളവില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വളം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആഗ്രസെന്നിന് നേരെയുള്ള ആരോപണം.

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട പൊട്ടാസ്യം ക്ലോറൈഡ് വളം വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നാണ് കേസ്. 'രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെ ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത വളം. അഗ്രസെന്‍ ഗെഹ്ലോത് തന്റെ കമ്പനിയായ 'അനുപം കൃഷി'യിലൂടെ സബ്സിഡി നിരക്കില്‍ വളം വാങ്ങുകയും പിന്നീട് മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.