back to top
Thursday, March 20, 2025
Google search engine
HomeLatest Newsമുതിർന്ന മാധ്യമപ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം

മുതിർന്ന മാധ്യമപ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം

ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതിയും ആരോഗ്യ പരിരക്ഷാ പദ്ധതിയും ആവിഷ്ക്കരിക്കണമെന്നു ദക്ഷിണേന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാധ്യമ പെൻഷൻ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു
ഐ. എഫ്.ഡബ്ലിയു.ജെ മുൻ നേതാക്കളുടെ നേതൃത്വത്തിൽ ചെന്നൈ എൂഗ് മൂറിൽ ഐ.സി.എസ്.എ ഹാളിലാണു യോഗം നടന്നത്.
ആനന്ദം പുലിപാലുപുല, ടി. മധുലേത്തി (തെലുങ്കാന) കെ. മധു സുധാകർ റാവു, എച്ച്. മഞ്ചുനാഥ് ( ആന്ധ്ര) ശാന്തകുമാരി, അമിക ജലാകർ (കർണ്ണാടക) ജി. ഭൂപതി, എസ്.കെ.വെങ്കിടേശൻ (ചെന്നൈ) എൻ.പി. ചെക്കുട്ടി, കെ.പി വിജയകുമാർ (കേരളം) ധനസാഗർ, വി. രമേഷ് ( പുതുശ്ശേരി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

ദേശീയ സമ്മേളനം വിജയിപ്പിക്കും

2025 ആഗസ്റ്റ് മാസത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ദേശീയ സമ്മേളനത്തിനു മുന്നോടിയായി ഡൽഹി, ബോംബെ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും മുതിർന്ന മാധ്യമപ്രവർത്തകരുടെ യോഗങ്ങൾ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments