ചന്ദ്രയാൻ 2;അവസാന നിമിഷം തകർന്നു വീണ ലാൻഡറിൽ  നിന്നു റോവർ പുറത്തിറങ്ങി സഞ്ചരിച്ചു,അവകാശവാദവുമായി ഷൺമുഖ സുബ്രഹ്മണ്യൻ

ചന്ദ്രയാൻ 2;അവസാന നിമിഷം തകർന്നു വീണ ലാൻഡറിൽ  നിന്നു റോവർ പുറത്തിറങ്ങി സഞ്ചരിച്ചു,അവകാശവാദവുമായി ഷൺമുഖ സുബ്രഹ്മണ്യൻ

തിരുവനന്തപുരം∙ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന നിമിഷം തകർന്നു വീണ ലാൻഡറിൽ (വിക്രം) നിന്നു റോവർ (പ്രഗ്യാൻ) പുറത്തിറങ്ങി സഞ്ചരിച്ചുവെന്ന അവകാശവാദവുമായി ചെന്നൈ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഷൺമുഖ സുബ്രഹ്മണ്യൻ. നാസയുടെ ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ അപഗ്രഥിച്ചാണ് അദ്ദേഹത്തിന്റെ വാദം. ചിത്രങ്ങൾ സഹിതം ഐഎസ്ആർഒയ്ക്കു വിവരം കൈമാറി. ഇക്കാര്യം പരിശോധിക്കുമെന്ന് ഐഎസ്ആർഒയും അറിയിച്ചു.

നേരത്തേ നാസയുടെ ചിത്രങ്ങളിൽനിന്നു ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഷൺമുഖ സുബ്രഹ്മണ്യം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലാൻഡറിൽനിന്ന് ഉരുണ്ടു നീങ്ങിയ റോവറിനെയാണു പുതിയ ദൃശ്യങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ലാൻഡർ തകർന്നെങ്കിലും ഐഎസ്ആർഒ നിർദേശങ്ങൾ സ്വീകരിച്ചു റോവറിനു കൈമാറിയിരിക്കാമെന്നും എന്നാൽ തിരികെ ആശയവിനിമയം നടത്തുന്നതിൽ പരാജയപ്പെട്ടിരിക്കാമെന്നുമാണു ഷൺമുഖത്തിന്റെ വാദം.