back to top
Monday, January 20, 2025
Google search engine
HomeLatest Newsചേലക്കര വീണ്ടും ചുവപ്പിച്ച് പ്രദീപ്; ജനങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയനായ സ്ഥാനാര്‍ഥിയെ

ചേലക്കര വീണ്ടും ചുവപ്പിച്ച് പ്രദീപ്; ജനങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയനായ സ്ഥാനാര്‍ഥിയെ

തൃശൂര്‍: ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മികച്ച ജയം. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി. 1034 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ രാധാകൃഷ്ണന് 39,400 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ പ്രദീപിന് ആകെ പോള്‍ ചെയ്തതിൻ്റെ 41.44 ശതമാനം വോട്ടാണ് ലഭിച്ചത്. 568 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം ആകെ 64827 വോട്ടുകളാണ് ആകെ കിട്ടിയത്. രമ്യ ഹരിദാസിന് 33.64 ശതമാനം വോട്ടു ലഭിച്ചു. തപാല്‍ വോട്ടുകളായ 489 അടക്കം ആകെ 52,626 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ബാലകൃഷ്ണന് 255 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 33,609 വോട്ടുകള്‍ ലഭിച്ചു. 21.49 ശതമാനം. വോട്ടെണ്ണലിൻ്റെ തുടക്കം മുതലേ സിപിഎമ്മിലെ പ്രദീപ് ആണ് മുന്നേറിയത്. 11-ാം റൗണ്ടില്‍ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാന്‍ സാധിച്ചത്.

കെ രാധാകൃഷണൻ്റെ പിന്‍ഗാമിയായി 2016 മുതല്‍ 21 വരെ അഞ്ചുവര്‍ഷം യു ആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായിരുന്നിട്ടുണ്ട്. 2000-2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇക്കാലത്ത് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ദേശമംഗലത്തിന് നേടികൊടുത്തു. 2005-10 വരെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു. 2009-11 ല്‍ ദേശമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവര്‍ത്തിച്ചു. 2022 മുതല്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments