Thursday, March 30, 2023
spot_img
HomeNewsKeralaമുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ പ്രമുഖരും

മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ പ്രമുഖരും

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ള പ്രമുഖർ. ഗുരു ആയിരുന്ന കാലം മുതലുള്ള ബന്ധം ഓർമിപ്പിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ കുറിപ്പ്. ആരോഗ്യപരമായ കാരണങ്ങളാൽ പൗവ്വത്തിൽ പിതാവിന്‍റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടിന്‍റെ പേരിൽ അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കേണ്ടി വന്ന നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ എതിർപ്പുണ്ടായപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് തന്‍റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ കർശന നിലപാട് സ്വീകരിച്ച സഭാ തലവനായിരുന്നു അദ്ദേഹമെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കെ സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും പൗവ്വത്തിലിന്റെ വിടവാങ്ങലിൽ അനുശോചിച്ച് രംഗത്തെത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments