Friday, April 19, 2024
HomeNewsKeralaയൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനു നോട്ടിസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനു നോട്ടിസ്

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കേസിലെ ഒന്നാം പ്രതിയാണ് അനിൽ കുമാർ.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെയാണ് ഒരുമാസം മുമ്പ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങിയതോടെയാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവര്‍ മര്‍ദിച്ചത്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ 23-നാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് നടപടികളൊന്നും ഉണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments