കാത്തിരിപ്പിനൊടുവില്‍ നോളന്‍റെ ടെനറ്റ് എത്തുന്നു: ഇന്ത്യയില്‍ ഡിസംബര്‍ നാലിന്

കാത്തിരിപ്പിനൊടുവില്‍ നോളന്‍റെ ടെനറ്റ് എത്തുന്നു: ഇന്ത്യയില്‍ ഡിസംബര്‍ നാലിന്

ഹോളിവുഡ് സംവിധായകന്‍  ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തിലെത്തുന്ന പുത്തന്‍ ചിത്രം ടെനറ്റിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരമാമിടുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.'ടെനറ്റ്' ഡിസംബര്‍ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. നടി ഡിംപിള്‍ കപാഡിയ ആണ് ഈ വിവരം വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. 

നിരവധി ട്വിസ്റ്റുകളും ആക്ഷന്‍ സ്വീക്വന്‍സുകളും നിറഞ്ഞ ചിത്രമാണിത്. ഇന്ത്യില്‍ നോളന്‍ ആരാധകര്‍ ഏറെയാണെങ്കിലും  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം എത്രകണ്ട് വിജയം നേടുമെന്ന് ആശങ്കയുണ്ട്. 

ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കബാഡിയയും ചിത്രത്തില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.