​​​​​​​കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വൻ മയക്ക് മരുന്ന് വേട്ട

​​​​​​​കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വൻ മയക്ക് മരുന്ന് വേട്ട

കന്യാകുമാരി: കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വൻ മയക്ക് മരുന്ന് വേട്ട. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കൻ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ബോട്ടിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്സ് സിന്തറ്റിക്ക് ഡ്രഗ്സുമാണ് ബോട്ടിലുണ്ടായിരുന്നത്.