back to top
Thursday, January 16, 2025
Google search engine
HomeLatest Newsമരണം നിര്‍ഭാഗ്യകരം, കത്ത് കുറ്റസമ്മതമല്ല; പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് 'പറയാതെ പറഞ്ഞ്' കലക്ടര്‍

മരണം നിര്‍ഭാഗ്യകരം, കത്ത് കുറ്റസമ്മതമല്ല; പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ‘പറയാതെ പറഞ്ഞ്’ കലക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തില്‍ പ്രതികരിച്ച് കളക്ടര്‍ അരുണ്‍ കെ വിജയന്‍. മരണം നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിനൊപ്പം താന്‍ ഉണ്ടാവുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ പത്തനംതിട്ടയില്‍ പോയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ട്. പരിപാടി നടത്തിയത് സ്റ്റാഫ് കൗണ്‍സിലാണ്. അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നും കളക്ടര്‍ വിശദീകരിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കളക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. നവീൻ്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കളക്ടര്‍ പ്രതികരിച്ചു. നവീന്‍ ബാബുവിൻ്റെ ആത്മഹത്യയില്‍ കളക്ടര്‍ക്കെതിരെയും ആരോപണം ശക്തമാവുന്നതിനിടെയാണ് പ്രതികരണം.

അതിനിടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റവന്യൂ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments